Tuesday 3 June 2014

നിത്യ ജീവിതവും ആയുര് വേദവും





തിരക്കേറിയ ജീവിതത്തില്‍ ആവശ്യമായവര്‍ക്ക് ആയുര്‍വേദ ചികിത്സ ഇന്‍റര്‍നെറ്റിലൂടെ ലഭ്യമാക്കുകയാണ് ആയുര്വേദ ഡോക്ടറുമാര്. പരന്പരാഗത ചികില്‍സാരീതികളില്‍ നിന്നും വ്യതിചലിക്കാതെ ഓരോ രോഗികളുടെയും പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ചാണ് ചികിത്സാവിധികള്‍ നിശ്ചയിക്കുന്നത്. ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ആയുര്വേദിക് മെഡിക്കല് സെന്ററിലെ ചികിത്സാപദ്ധതിയാണ് നൂതനമായ ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നതനുസരിച്ചുള്ള ചികിത്സയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ഇതില്‍ പങ്കാളിയാകുന്നവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഇന്‍റര്‍നെറ്റുവഴി ഉപദേശിച്ചു മരുന്ന് വീട്ടില്‍ നേരിട്ടെത്തിച്ചു നല്‍കിയും ഒരു വര്‍ഷം നീളുന്ന ചികിത്സാ പദ്ധതിയില്‍ സമ്പൂര്ണ രോഗവിമുക്തിയാണ് ഉറപ്പു നല്‍കുന്നത്. ആയുര് വേദവും

ആയുര്‍വേദ ചികിത്സയിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം പൂര്‍ണ തോതില്‍ വീണ്ടെടുക്കാന്‍ കുറഞ്ഞത് 6 മണിക്കൂറെങ്കിലും നീളുന്ന രോഗിയും ഡോക്ടറും തമ്മിലുള്ള കൂടിക്കാഴ്ച ആവശ്യമാണ്. എന്നാല്‍ ഇപ്പോഴത്തെ തിരക്കേറിയ ജീവിതാവസ്ഥയില്‍ പലര്‍ക്കും അതു സാധിക്കാത്ത സാഹചര്യത്തിലാണ് അഗസ്ത്യ അവതരിപ്പിക്കപ്പെടുന്നതെന്ന് അറിയിച്ചിട്ടുണ്ട് .

ഇതിനായി തയാറാക്കിയിട്ടുള്ള പോര്‍ട്ടലിലൂടെ രോഗി ഇ-മെയില്‍ വഴി നല്‍കുന്ന മറുപടി വിശകലനം ചെയ്താണ് പടിപടിയായുള്ള ചികിത്സാരീതികള്‍ നിശ്ചയിക്കുന്നത്. രോഗിയുടെ സ്വഭാവ സവിശേഷതകളും ജീവിത രീതിയും ജീവിതാന്തരീക്ഷവും പാരന്പര്യവും മറ്റുള്ളവരോടുള്ള സന്പര്‍ക്കവും ഉള്‍പ്പെടെ അനവധി കാര്യങ്ങള്‍ മനസിലാക്കി മാത്രമേ ഒരാള്‍ക്ക് ചികിത്സ വിധിക്കാനാവുകയുള്ളൂവെന്നും അതിനുവേണ്ടി ഡോക്ടറുമായി നേരിട്ട് മുഖാമുഖം സാധ്യമാകാത്തവര്‍ക്കാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. രോഗിയെപ്പറ്റി പൂര്‍ണമായി മനസിലാക്കാനുതകുന്ന ചോദ്യാവലിയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്.

കൂടുതല് വിവരങ്ങള്ക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക:

www .agsthya -ayurvedic .com


സംശയങ്ങള് ഞങ്ങളെ അറിയിക്കാന് : ayurvedaagasthya@gmail.com